അമ്മ വഴക്ക് പറഞ്ഞു ; തിരുവനന്തപുരത്ത് ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി 14 വയസ്സുകാരന്‍

google news
Palakkad mobile phone tower theft The accused in the case is under arrest

തിരുവനന്തപുരം : പഠിക്കാന്‍ ആവശ്യപ്പെട്ട് അമ്മ വഴക്ക് പറഞ്ഞതിന്റെ പേരില്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി 14 വയസ്സുകാരന്‍. പോത്തന്‍കോട് സ്വദേശിയായ വിദ്യാര്‍ഥിയാണ് വീടിനടുത്തുള്ള 220KV വൈദ്യുതി ടവറില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.

അമ്മ പഠിക്കാന്‍ ആവശ്യപ്പെട്ട് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തിലാണ് പതിനാലുകാരന്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. വെഞ്ഞാറമൂട് നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും പോത്തന്‍കോട് പോലീസും സ്ഥലത്തെത്തി വിദ്യാര്‍ത്ഥിയെ താഴെയിറക്കി വീട്ടുകാരോടൊപ്പം വിട്ടയച്ചു.

Tags