ലഹരിക്കേസില്‍ എക്‌സൈസ് പിടിയിലായ യുവാവിന്റെ അമ്മ ആത്മഹത്യ ചെയ്തു

death

തിരുവനന്തപുരം : തിരുവനന്തപുരത്ത് ലഹരിക്കേസില്‍ എക്‌സൈസ് പിടിയിലായ യുവാവിന്റെ അമ്മ ആത്മഹത്യ ചെയ്തു. കഠിനംകുളം സ്വദേശി ഗ്രേസ് ക്ലമന്റ് (55) ആണ് മരിച്ചത്.ശനിയാഴ്ച പുലര്‍ച്ചയോടെയാണ് ഗ്രേസ് ആത്മഹത്യ ചെയ്തത്.മകനെ എക്‌സൈസ് പിടികൂടിയതിന് ശേഷം ഗ്രേസ് വലിയ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

നാലു ഗ്രാം എംഎഡിഎംഎയോട് കൂടി മകന്‍ ഷൈനോയെ ഇന്നലെ വൈകീട്ടാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഷൈനോ സ്ഥിരമായി ലഹരി വില്‍പ്പന നടത്താറുണ്ടെന്നും എക്‌സൈസ് പറയുന്നു.ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെ വീട്ടില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചു. ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കള്‍ ഉടന്‍ കയറ് കഴുത്തില്‍ നിന്ന് ഊരിമാറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നിലവില്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ് ഉള്ളത്.

Share this story