മാസപ്പടി കേസ്: വിജിലന്‍സ് കോടതി ഉത്തരവിനെതിരെയുള്ള മാത്യു കുഴല്‍നാടന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

mathew kuzhalnadan

മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

അന്വേഷണത്തിന് ഉത്തരവിടാന്‍ തെളിവില്ലെന്ന  വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് റിവിഷന്‍ ഹര്‍ജിയിലെ  ആവശ്യം. താന്‍ നല്‍കിയ തെളിവുകള്‍ പരിശോധിക്കാതെയാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടത്. മുഖ്യമന്ത്രിയ്‌ക്കെതിരെ ആരോപണമുന്നയിച്ചതുകൊണ്ട് രാഷ്ട്രീയ പ്രേരിതമെന്നു പറഞ്ഞ് പരാതി തള്ളാനാവില്ലെന്നും മാത്യു കുഴല്‍ നാടന്‍ ഹര്‍ജിയില്‍ പറയുന്നു. ഇക്കഴിഞ്ഞ മെയ് 6 ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍!ജി തള്ളിയത്.

Tags