കേരളത്തിൽ കാലവർഷമെത്തി

rain

തിരുവനന്തപുരം: കേരളത്തിൽ തെക്ക്-പടിഞ്ഞാറൻ കാലവർഷമെത്തി. വടക്ക്-കിഴക്കൻ ഇന്ത്യയിൽ കാലവർഷം കൂടുതൽ ശക്തമാവുകയാണെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ട് ദിവസം നേരത്തെയാണ് കേരളത്തിൽ മൺസൂണെത്തിയിരിക്കുന്നത്. സാധാരണയായി ജൂൺ ഒന്ന് മുതലാണ് കേരളത്തിൽ കാലവർഷം ആരംഭിക്കുക.ഈ വർഷം കേരളത്തിൽ വ്യാപകമായി പ്രീ-മൺസൂൺ മഴ ലഭിച്ചിരുന്നു.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ര​ണ്ടു​ദി​വ​സ​മാ​യി പെ​യ്യു​ന്ന മ​ഴ ശമനമില്ലാതെ തുടരുകയാണ്. റോ​ഡു​ക​ളും വീ​ടു​ക​ളും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് നൽകിയിട്ടുണ്ട്. വരുംദിവസങ്ങളിലും വ്യാപകമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴക്കെടുതിയെ തുടർന്ന് സം​സ്ഥാ​ന​ത്ത്​ ആ​കെ 34 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 666 കു​ടും​ബ​ങ്ങ​ളി​ലെ 2054 പേ​രെ മാ​റ്റി​പാ​ർ​പ്പി​ച്ചു.

ഈ വർഷം ഇന്ത്യയിൽ ശരാശരിയിലും കൂടുതൽ മൺസൂൺ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. ദീർഘകാല ശരാശരിയിലും 106 ശതമാനം അധിക മഴ ഇക്കുറി ലഭിക്കുമെന്നാണ് പ്രവചനം.

മധ്യ ഇന്ത്യയിലും തെക്കൻ ഇന്ത്യയിലും മൺസൂൺ സാധാരണയേക്കാൾ കൂടുതലായിരിക്കുമെങ്കിലും വടക്കുകിഴക്കൻ ഇന്ത്യയിൽ സാധാരണയിലും താഴെയും വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ സാധാരണ ലഭിക്കാറുള്ള രീതിയിലും മഴ ലഭിക്കുമെന്നും ഐ.എം.ഡി പ്രവചിച്ചിരുന്നു.

Tags