നിരീക്ഷണത്തിലുള്ള ഏഴ് പേർക്ക് കുരങ്ങുവസൂരിയില്ലെന്ന് സ്ഥിരീകരിച്ചു
monkeypox

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോൾ കുരങ്ങുവസൂരിയെന്ന്‌ സംശയിച്ച് നിരീക്ഷണത്തിലാക്കിയ ഏഴ് പേർക്ക് അസുഖമില്ലെന്ന് സ്ഥിരീകരിച്ചു.

ഇക്കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഏഴ് പേരെയാണ് ആലുവ ജില്ല ഗവ. ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരുന്നത്. ഇവരുടെ സാമ്പിൾ പരിശോധന ആലപ്പുഴ വൈറോളജി ലാബിലാണ് നടത്തിയത്.

ഇതിനിടെ ശനിയാഴ്ച സൗദിയിൽ നിന്നെത്തിയ യു.പി സ്വദേശിയായ ഒരാളെ കുരങ്ങുവസൂരി ലക്ഷണങ്ങളുമായി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 

Share this story