മണിചെയിൻ മാതൃകയിൽ കോടികളുടെ തട്ടിപ്പ് : പ്രതി പിടിയിൽ
moneychain

കൊണ്ടോടി : മണിചെയിൻ മാതൃകയിൽ കേരളം, തമിഴ്നാട്, ബംഗാൾ എന്നിവിടങ്ങളിലെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ചു കോടികൾ തട്ടിയ സംഘത്തിലെ പ്രധാനി പിടിയിൽ. തൃശൂർ തൃക്കൂർ തലോർ സ്വദേശി ഊട്ടോളി ഹരീഷ് ബാബു (ബാബു-50) ആണ് പിടിയിലായത്. തൃശൂരിലെ ഒളിത്താവളത്തിൽ മറ്റൊരു പേരിൽ കമ്പനി നിർമിച്ചു പണം തട്ടാനുള്ള പദ്ധതിക്കിടെയാണു പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതെന്നു പൊലീസ് അറിയിച്ചു.

ജൂൺ 22നു മുസല്യാരങ്ങാടി സ്വദേശിയുടെ 23 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണു മണി ചെയിൻ മാതൃകയിലുള്ള വൻ തട്ടിപ്പിനെക്കുറിച്ച് പൊലീസിനു സൂചന ലഭിച്ചത്.  2020ല്‍ തൃശൂരും കോഴിക്കോടും കേന്ദ്രീകരിച്ചു പട്ടാമ്പി സ്വദേശിയും ബാബുവും ചേർന്ന് ആരംഭിച്ച കമ്പനിയുടെ പേരിലാണു തട്ടിപ്പെന്നു പൊലീസ് അറിയിച്ചു.  

11,250 രൂപ കമ്പനിയിൽ അടച്ചു ചേരുന്ന ഒരാൾക്ക് 6 മാസം കഴിഞ്ഞ്, 2 വർഷത്തിനുള്ളിൽ 10 തവണകളായി 2,70,000 രൂപയും മറ്റു ആനുകൂല്യങ്ങളും ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.  
 

Share this story