നടിയെ പീഡിപ്പിച്ച കേസ് : അഡ്വ. വിഎസ് ചന്ദ്രശേഖരന്‍ ചോദ്യം ചെയ്യലിന് ഹാജരായി
Sep 28, 2024, 13:46 IST
കൊച്ചി : നടിയെ പീഡിപ്പിച്ച കേസില്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് ഭാരവാഹി ആയിരുന്ന അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയില്‍ പ്രത്യേക അന്വഷണ സംഘമാണ് പ്രതിയെ ചോദ്യം ചെയ്യുന്നത്. ചന്ദ്രശേഖരന് സെഷന്‍സ് കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
നടിയുടെ ലൈംഗികാതിക്രമണ പരാതിയെ തുടര്‍ന്ന് വി.എസ് ചന്ദ്രശേഖരന്‍ പാര്‍ട്ടി ചുമതലകള്‍ രാജിവെക്കുകയായിരുന്നു. ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടാണ് രാജിയെന്നായിരുന്നു ചന്ദ്രശേഖരന്റെ വിശദീകരണം. കെപിസിസി നിയമ സഹായ സെല്ലിന്റെ ചെയര്‍മാന്‍ സ്ഥാനവും ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയുമാണ് രാജിവെച്ചത്.