മര്‍മതൈലം വില്‍ക്കാനെത്തി പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ
Kannur rape case turning point Girl's father accused in POCSO case

കോട്ടയം: മര്‍മതൈലം വില്‍ക്കാനെന്നപേരില്‍ വീട്ടിലെത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. മണിമല ഏറത്തുവടകര തോലുകുന്നല്‍ വീട്ടില്‍ വിഷ്ണു മോഹന്‍ (28) ആണ് അറസ്റ്റിലായത്.

വീടുകള്‍കയറി മര്‍മതൈലം വില്‍ക്കുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം ചിങ്ങവനത്തെത്തിയ ഇയാള്‍ തൈലം വിൽപ്പനക്കായി പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. കുട്ടി തനിച്ചായിരുന്നു അപ്പോൾ. തൈലം പുരട്ടാനെന്ന പേരില്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.

പെൺകുട്ടി ബഹളമുണ്ടാക്കിയതോടെ ഇയാള്‍ ഓടിരക്ഷപെട്ടു. തുടര്‍ന്ന് വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത ചിങ്ങവനം പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ചങ്ങനാശ്ശരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

Share this story