നിക്ഷേപകരെ വെള്ളനാട് ശശി ഇളക്കി വിട്ടു; സിപിഎം നേതാവ് വെള്ളനാട് ശശിക്കെതിരെ മുണ്ടേല മോഹനന്റെ കുടുംബം

mundeli mohan
mundeli mohan

തിരുവനന്തപുരം: മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡന്റ് മോഹനന്റെ മരണത്തില്‍ സിപിഎം നേതാവ് വെള്ളനാട് ശശിക്കെതിരെ കുടുംബം. മോഹനന്‍ സിപിഎമ്മില്‍ ചേരാത്തതില്‍ ശശിക്ക് വൈരാഗ്യം ഉണ്ടായി എന്നാണ് കുടുംബത്തിന്റെ ആരോപണം. ബാങ്കിലെ നിക്ഷേപകരെ വെള്ളനാട് ശശി ഇളക്കി വിട്ടു. മോഹനന്റെ ആത്മഹത്യ കുറിപ്പ് പുറത്തുവിട്ടാണ് കുടുംബത്തിന്റെ ആരോപണം. കുറിപ്പില്‍ ശശി അടക്കമുള്ളവരുടെ പേരുകളുണ്ട്. മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും കുടുംബം പറഞ്ഞു .

നവംബര്‍ 20 ന് രാവിലെ കാട്ടാക്കട അമ്പൂരി തേക്കുപാറയിലെ സ്വന്തം റിസോര്‍ട്ടിന് പുറകിലാണ് മോഹനനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഹനന്റെ ഉടമസ്ഥതയില്‍ രണ്ട് റിസോര്‍ട്ടുകളാണ് ഇവിടെയുള്ളത്. നിക്ഷേപകര്‍ക്ക് പണം തിരികെ കൊടുക്കാത്തതിനാല്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണസംഘത്തില്‍ ഏറെ നാളായി പ്രതിഷേധമുണ്ടായിരുന്നു. സഹകരണ സംഘം രജിസ്ട്രാറുടെ അന്വേഷണത്തില്‍ 34 കോടിയുടെ തിരിമറി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഭരണസമിതി പിരിച്ചുവിട്ടിരുന്നു. കേസുകളെ തുടര്‍ന്ന് മോഹനന്‍ ഒളിവിലായിരുന്നു. പ്രാദേശിക കോണ്‍ഗ്രസ് നേതാവുകൂടിയാണ് മോഹനന്‍.


 

Tags