നരേന്ദ്ര മോദിയെ ഭയമില്ല : രാഹുൽ ഗാന്ധി
rahul gandhi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭയമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നാഷണൽ ഹൊൾഡിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി. താങ്കൾ പറയുന്നത് നാഷണൽ ഹെറാൾഡിനെക്കുറിച്ചാണ്. ഇത് ഭീഷണിപ്പെടുത്താനുള്ള ശ്രമമാണ്. അവർ വിചാരിക്കുന്നു ചെറിയ സമ്മർദ്ദം കൊണ്ട് ഞങ്ങളെ നിശബ്ദരാക്കാൻ കഴിയുമെന്ന് . ഞങ്ങൾ ഭയപ്പെടില്ല,നരേന്ദ്ര മോദിയെ ഭയപ്പെടുന്നില്ല. അവർക്ക് എന്ത് വേണമെങ്കിലും ചെയ്യാമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

നാഷണൽ ഹെറാൾഡിന്റെ വിവിധ ഓഫീസുകളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു. ഡൽഹിയില്‍ 12 ഇടങ്ങളില്‍ പരിശോധന നടന്നതായാണ് റിപ്പോര്‍ട്ട്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരിൽ നിന്നും മൊഴിയെടുത്തതിന് പിന്നാലെയാണ് പരിശോധന.

നാഷനൽ ഹെറാൾഡ് ആസ്ഥാനത്തെ റെയ്ഡിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ ഡയറക്ടർമാരായ യങ് ഇന്ത്യൻ കമ്പനിയുടെ ഡൽഹി ഓഫിസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മുദ്ര വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്.


 

Share this story