സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പും കാരണം 1.4 ലക്ഷം മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്തു

google news
cyber crime

ന്യൂഡല്‍ഹി:  സാമ്പത്തിക തട്ടിപ്പുകളും സൈബര്‍ കുറ്റകൃത്യങ്ങളുമായും  ബന്ധപ്പെട്ട് 1.4 ലക്ഷം മൊബൈല്‍ ഹാന്റ്‌സെറ്റുകള്‍  സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തു . ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി വിവേക് ജോഷിയുടെ നേതൃത്വത്തിലാണ് ധനകാര്യ സേവന മേഖലയിലെ സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള യോഗം നടന്നത് .

ഡിസ്‌കണക്ട് ചെയ്ത മൊബൈല്‍ കണക്ഷനുകളുമായി ബന്ധപ്പെട്ടതോ സൈബര്‍ കുറ്റകൃത്യങ്ങളോ അല്ലെങ്കില്‍ സാമ്പത്തിക കുറ്റകൃത്യങ്ങളോ ആയി ബന്ധമുള്ള 1.40 ലക്ഷം ഹാന്റ്‌സെറ്റുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

കൂട്ടമായി എസ്എംഎസ് അയക്കുന്ന 35 ലക്ഷം സ്ഥപനങ്ങളെ ടെലികോം വകുപ്പ് വിശകലനം ചെയ്തു. ഇതില്‍ അപകടകരമായ എസ്എംസുകള്‍ അയച്ച 19776 സ്ഥാപനങ്ങളെ ബ്ലാക്ക് ലിസ്റ്റ് ചെയ്തു. 30700 എസ്എംഎസ് ഹെഡ്ഡറുകളും, 1,95,766 എസ്എംഎസ് ടെംപ്ലേറ്റുകളും വിച്ഛേദിച്ചു.

Tags