എം.എം. ലോറൻസിന്‍റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണം ; ഹൈക്കോടതി

'Asha Lawrence's lawyer threatened'; Medical College Principal Dr. S. Pratap
'Asha Lawrence's lawyer threatened'; Medical College Principal Dr. S. Pratap

കൊച്ചി : അന്തരിച്ച സി.പി.എം നേതാവ് എം.എം. ലോറൻസിന്‍റെ മൃതദേഹം മോർച്ചറിയിൽ തന്നെ സൂക്ഷിക്കാൻ ഹൈകോടതി നിർദേശം. ലോറന്‍സിന്റെ മൃതദേഹം ഏറ്റെടുക്കാനുള്ള കളമശ്ശേരി മെഡിക്കല്‍ കോളജിന്‍റെ തീരുമാനം ചോദ്യം ചെയ്ത് മകൾ ആശ നൽകിയ ഹരജിയിലാണ് ഹൈകോടതിയുടെ നിർദേശം. ഹരജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കും.

Senior CPM leader M M Lawrence passed away

ലോ​റ​ൻ​സി​ന്‍റെ മൂ​ന്ന്​ മ​ക്ക​ളി​ൽ ഒ​രാ​ളാ​യ ആ​ശ പി​താ​വി​ന്‍റെ മൃ​ത​ദേ​ഹം പ​ഠ​നാ​വ​ശ്യ​ത്തി​ന്​ കൈ​മാ​റാ​നു​ള്ള തീ​രു​മാ​നം ചോ​ദ്യം ചെ​യ്ത്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചിരുന്നു. എ​ന്നാ​ൽ, രേ​ഖാ​മൂ​ലം സ​മ്മ​ത​പ​ത്ര​മി​ല്ലെ​ങ്കി​ലും മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജി​ന്​ കൈ​മാ​റ​ണ​മെ​ന്ന ആ​ഗ്ര​ഹം പി​താ​വ്​ പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന്​ കാ​ണി​ച്ച്​ മ​റ്റ്​ ര​ണ്ട്​ മ​ക്ക​ൾ സ​ത്യ​വാ​ങ്​​മൂ​ല​വും ന​ൽ​കിയിരുന്നു. ഈ സത്യവാങ്മൂലം പരിഗണിച്ചായിരുന്നു മൃതദേഹം പഠനത്തിനായി ഏറ്റെടുക്കാനും എംബാം ചെയ്ത് സൂക്ഷിക്കാനുമുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയുടെ തീരുമാനം. കേരള അനാട്ടമി ആക്ട് പ്രകാരമായിരുന്നു തീരുമാനം. ഇതിനെതിരെയാണ് ആശ വീണ്ടും കോടതിയെ സമീപിച്ചത്.

മൃതദേഹം ഏറ്റെടുക്കാനുള്ള കളമശ്ശേരി മെഡിക്കല്‍ കോളജിന്റെ തീരുമാനം ഏകപക്ഷീയവും നിയമ വിരുദ്ധവുമാണെന്നാണ് ഹരജിയിലെ ആക്ഷേപം. തീരുമാനം റദ്ദാക്കണമെന്നും മൃതദേഹം വിട്ടുനല്‍കണമെന്നും മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നും ആശ ലോറന്‍സ് ഹരജിയിലൂടെ ആവശ്യപ്പെട്ടു. തുടർന്നാണ് മൃതദേഹം മോർച്ചറയിൽ സൂക്ഷിക്കുന്നത് തുടരാൻ ഹൈകോടതി നിർദേശം നൽകിയത്. സെ​പ്​​റ്റം​ബ​ർ 21നാ​യിരുന്നു​ എം.​എം. ലോ​റ​ൻ​സ്​ അന്തരി​ച്ച​ത്.

Tags