വന്യമൃഗ ശല്യത്തില്‍ നിന്ന് കര്‍ഷകരെയും,ജനങ്ങളെയും സംരക്ഷിക്കണം : എം എം ഹസ്സന്‍
കല്‍പ്പറ്റ : വയനാട്ടില്‍ വര്‍ധിച്ചു വരുന്ന വന്യ മൃഗ ശല്യം കാരണം മലയോര പ്രദേശത്തുള്‍പ്പടെയുള്ള കര്‍ഷകരും,ക്ഷീര കര്‍ഷകരും പൊതു ജനങ്ങളും വളരെ ബുദ്ധിമുട്ടിയാണ് അവരുടെ ദൈനം ദിന ജീവിതം നയിക്കുന്നതെന്നും അവരെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. കല്‍പ്പറ്റയില്‍ വെച്ച് നടന്ന യുഡിഎഫ് നിയോജകമണ്ഡലം സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗ ആക്രമണങ്ങള്‍ കാരണം അത്തരം പ്രദേശങ്ങളില്‍ തൊഴിലെടുക്കാനുള്ള ഭയവും ഉപജീവനമാര്‍ഗങ്ങളായ കന്നുകാലികളെ കൊന്നൊടുക്കുന്നതും മലയോര കര്‍ഷകരുടെയും സാധാരണ ദരിദ്ര ജനവിഭാഗങ്ങളുടെയും ജീവിതം ദുരിത പൂര്‍ണ്ണമായിരിക്കുകയാണ്. ഇവരെ സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതി രൂപീകരിക്കണം. തകര്‍ച്ച നേരിടുന്ന കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ നേരിടാന്‍ ഉള്ള നടപടി അടിയന്തരമായി കൈക്കൊള്ളണം. ബഫര്‍ സോണ്‍ സീറോ പോയിന്റ് ആയി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കാനും അത് അടിയന്തരമായി കൊടുത്ത തീര്‍ക്കാനും ഉള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.UDF നിയോജക മണ്ഡലം ചെയര്‍മന്‍ ടി ഹംസ അധ്യക്ഷത വഹിച്ചു. എന്‍ ഡി അപ്പച്ചന്‍, എന്‍ കെ റഷീദ്, പി ടി ഗോപാല കുറുപ്പ്,പി പി ആലി,റസാഖ് കല്‍പ്പറ്റ,ടി ജെ ഐസക്,സലീം മേമന,എം എ ജോസഫ് ,ബി സുരേഷ് ബാബു,പോള്‍സണ്‍ കൂവക്കല്‍,പ്രവീണ്‍ കെ കെ ഹനീഫ,അലവി വടക്കേതില്‍,തങ്കപ്പന്‍,പൗലോസ്,വി എ മജീദ്,കെ വി പോക്കര്‍ഹാജി,ബിനു തോമസ്,നജീബ് കരണി,പി വിനോദ് കുമാര്‍,ശോഭന കുമാരി,സി ഹാരിസ്,ചന്ദ്രിക കൃഷ്ണന്‍ ഗിരീഷ് കല്‍പ്പറ്റ,എന്‍ മുസ്തഫ,സി എ അരുണ്‍ദേവ്,ഹര്‍ഷല്‍ കോന്നാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.