കരുവന്നൂരില്‍ സി.പി.എമ്മിന് രഹസ്യഅക്കൗണ്ടുകളില്ല; ഇഡിയുടെ അന്വേഷണത്തിനു പിന്നിൽ രാഷ്ട്രീയ വിരോധം; എം കെ കണ്ണന്‍

google news
m k kannan

തൃശൂര്‍: കരുവന്നൂരില്‍ സി.പി.എമ്മിന് രഹസ്യഅക്കൗണ്ടുകളില്ലെന്ന് കേരള ബാങ്ക് വൈസ് പ്രസിഡന്‍റ് എം.കെ.കണ്ണന്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഇഡിയുടേത് രാഷ്ട്രീയപ്രേരിത നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പ്രതികരിച്ചു.

ഇഡിയുടെ നോട്ടീസ് ലഭിച്ചാല്‍ സംഘടനയുമായി ആലോചിച്ച് തീരുമാനിക്കും. ഇഡി നീക്കങ്ങള്‍ കൊണ്ടൊന്നും ബിജെപിക്ക് തൃശൂരില്‍ ജയിക്കാനാകില്ല. സിപിഐഎമ്മിന് ഇഡിയെ ഭയമില്ലെന്നും എം കെ കണ്ണന്‍ കൂട്ടിച്ചേര്‍ത്തു.