മിഷന്‍ ബേലൂര്‍ മഗ്‌ന ഇന്നും തുടരും, വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍

google news
belur magna

വയനാട് മാനന്തവാടിയില്‍ ആളെ കൊന്ന കാട്ടാനയെ തുരത്താനുള്ള ദൗത്യം ഇന്നും തുടരും. മണ്ണുണ്ടി കോളനിക്ക് സമീപം ചെമ്പകപ്പാറ വനത്തില്‍ പുലര്‍ച്ചെ അഞ്ചരയോടെ ബേലൂര്‍ മഗ്‌നയ്ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങി.
നാല് കുങ്കിയാനകളുടെ സഹായത്തോടെ തന്നെയാവും ഇന്നത്തേയും ദൗത്യം. ഏറുമാടം കെട്ടി മരത്തിന് മുകളിലിരുന്നും ആനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കും. റേഡിയോ സിഗ്‌നലുകള്‍ കൃത്യമായി ലഭിക്കാത്തതും ഒരാള്‍പൊക്കത്തിലുള്ള കുറ്റിക്കാടുകളും ആനയെ മയക്കുവെടി വെക്കുന്നതിന് തിരിച്ചടിയാണ്.

200 അംഗ ദൗത്യസേനയെയാണ് മിഷന്‍ ബേലൂര്‍ മഗ്‌നയ്ക്കു വേണ്ടി നിയോഗിച്ചിട്ടുള്ളത്. ദൗത്യ സംഘം 10 ടീമായി പിരിഞ്ഞ് കാട്ടാന എത്തിച്ചേരുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തും. മയക്കുവെടി വെച്ചാല്‍ ആനയെ മുത്തങ്ങയിലേക്ക് മാറ്റും.

Tags