പെണ്‍കുട്ടികളെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായ സംഭവം; മഹിളാ സമഖ്യാ സൊസൈറ്റിക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് സിഡബ്ല്യുസി

missingകോട്ടയത്ത് പോക്‌സോ കേസ് ഇരകളായ 9 പെണ്‍കുട്ടികളെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായ സംഭവത്തില്‍ മഹിളാ സമഖ്യാ സൊസൈറ്റിക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് സിഡബ്ല്യുസി.
സൊസൈറ്റിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചകളുണ്ടായെന്ന റിപ്പോര്‍ട്ട് കളക്ടര്‍ക്ക് നല്‍കി.
സംസ്ഥാന വനിത ശിശു വകുപ്പിന്റെ കീഴിലുള്ള ഷെല്‍ട്ടര്‍ ഹോമിന്റെ നടത്തിപ്പ് മഹിളാ സമഖ്യ സൊസൈറ്റിക്കാണ്. ഇവിടെ താമസിച്ചിരുന്ന പെണ്‍കുട്ടികളെ മറ്റൊരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
അതേസമയം മാങ്ങാനം ഷെല്‍ട്ടര്‍ ഹോമില്‍നിന്നു കാണാതായ ഒന്‍പതു പെണ്‍കുട്ടികളെ എറണാകുളം കൂത്താട്ടുകുളത്തിന് സമീപം ഇലഞ്ഞിയിലുള്ള കൂര് മലയില്‍ നിന്നാണ് കണ്ടെത്തിയത്. ആളുകള്‍ സൂര്യാസ്തമയം കാണാനും മറ്റും എത്താറുള്ള ഇവിടെ, കുരിശ് കാണാന്‍ വന്നതാണ് എന്നാണ് പെണ്‍കുട്ടികള്‍ പൊലീസിനോടു പറഞ്ഞത്. സ്വന്തം ഇഷ്ടപ്രകാരം വന്നതെന്നും പെണ്‍കുട്ടികള്‍ പൊലീസിനോടു പറഞ്ഞു.

Share this story