കൊല്ലം പൂയപ്പള്ളിയിൽ നിന്ന് കാണാതായ വിദ്യാർത്ഥികളെ മരിച്ചനിലയിൽ കണ്ടെത്തി

Missing students found dead in Kollam
Missing students found dead in Kollam

കൊല്ലം പൂയപ്പള്ളിയിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന് സ്വദേശി ഷെബിൻഷാ എന്നിവരുടെ മൃതദേഹമാണ് ശാസ്താംകോട്ട തടാകത്തിൽ കണ്ടെത്തിയത്. 

ഇന്നലെയാണ് ഇരുവരെയും കാണാതായത്. കൊട്ടാരക്കര ബോയ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ഷെബിൻഷാ. ഓടനാവട്ടം കെആർജിപിഎം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ദേവനന്ദ. 

Tags