അതിജീവന പദ്ധതികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും: ന്യൂനപക്ഷ കമ്മീഷന്‍

Minorities Commission
Minorities Commission

മുണ്ടക്കൈ-ചുരല്‍മല ദുരന്തബാധിത പ്രദേശത്തെ അതിജീവിതർക്കായുള്ള വികസന പദ്ധതികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.എ.എ റഷീദ്. ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കമ്മീഷൻ അതിജീവന പ്രവർത്തനങ്ങള്‍ പരിശോധിച്ച്  വിലയിരുത്തി. ജില്ലയിലെ വിവിധ മത-ന്യൂനപക്ഷ വിഭാഗങ്ങളുമായി നടന്ന ചർച്ചയില്‍ വിവിധ സംഘടനകള്‍, വ്യക്തികള്‍ അതിജീവിത രെ സംരക്ഷിക്കുന്നതിന് സന്നദ്ധത അറിയിക്കുകയും ഇവരെ സംയോജിപ്പിച്ച് പദ്ധതികള്‍ നടപ്പാക്കാന്‍ ജില്ലാതലത്തിലുള്ള ഏകോപനം ഗൗരവപൂര്‍വ്വം പരിഗണിക്കും. 

പ്രകൃതി ദുരന്തത്തില്‍ രക്ഷിതാക്കള്‍, കുടുംബം, സഹോദരങ്ങള്‍ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് ദീര്‍ഘകാല പരിരക്ഷ ഉറപ്പാക്കാനുള്ള പദ്ധതികള്‍ സംബന്ധിച്ച് സര്‍ക്കാരിനോട് ആവശ്യപ്പെടും. തുടര്‍ വിദ്യാഭ്യാസത്തിനാവശ്യമായ നിര്‍ദേശങ്ങളും സര്‍ക്കാറിന് നല്‍കും. സന്ദര്‍ശനത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ എസ് ഗൗതംരാജ്, മെമ്പര്‍ സെക്രട്ടറി എച്ച്. നിസാര്‍, അംഗങ്ങളായ എ. സൈഫുദ്ദീന്‍ ഹാജി, പി. റോസ, എ. ഷാജിര്‍, പി. അനില്‍കുമാര്‍, എസ് ശിവപ്രസാദ്, ഉദ്യോഗസ്ഥർ എന്നിവര്‍ സന്നിഹിതരായിരുന്നു.