അടച്ചുപൂട്ടാനിരുന്ന സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി: മന്ത്രി വി.എൻ. വാസവൻ

Schools that were to be closed have been turned into centers of excellence: Minister V.N. Vasavan
Schools that were to be closed have been turned into centers of excellence: Minister V.N. Vasavan


കോട്ടയം: അനാദായകരം എന്ന പേരിൽ അടച്ചുപൂട്ടാനൊരുങ്ങിയ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് അവയെ  മികവിന്റെ കേന്ദ്രങ്ങളായി ഉയർത്താൻ  പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെയും വിദ്യാകിരണത്തിലൂടെയും സർക്കാരിന് കഴിഞ്ഞതായി സഹകരണ- തുറമുഖ- ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ. കാണക്കാരി ഗവൺമെന്റ് വി.എച്ച്.എസ്. സ്‌കൂളിൽ കിഫ്ബി സഹായത്തോടെ 1.3 കോടി രൂപ ചെലവിൽ നിർമിച്ച ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഉന്നതവിദ്യാഭ്യാസ രംഗത്ത് പുതിയ സാധ്യതകൾ തുറക്കുകയാണ്. വിദ്യാർഥികളെ സംരംഭകരും തൊഴിൽ ദാതാക്കളുമാക്കുന്ന നിലയിൽ വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാറ്റങ്ങൾ വരുന്നു. വിദ്യാഭ്യാസ മേഖലയിൽ മികവിന്റെ കേന്ദ്രമായി മാറുകയാണ് കേരളമെന്നും മന്ത്രി പറഞ്ഞു.

അഡ്വ. മോൻസ് ജോസഫ്  എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ വകുപ്പ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എസ്. ശ്രീകുമാർ പദ്ധതി വിശദീകരിച്ചു.കില ചീഫ് മാനേജർ കെ.സി. സുബ്രഹ്‌മണ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, ജില്ലാ പഞ്ചായത്തംഗം നിർമ്മല ജിമ്മി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കൊച്ചുറാണി സെബാസ്റ്റ്യൻ, ആഷാമോൾ ജോബി, സിൻസി മാത്യു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പഴയപുരയ്ക്കൽ, എക്സിക്യൂട്ടീവ് എൻജിനീയർ പി.കെ. സുരേഷ് കുമാർ, ഡി.ഇ.ഒ. എ.സി. സീന, എ.ഇ.ഒ. ഡോ. കെ.ആർ. ബിന്ദുജി, അസി. എക്സിക്യൂട്ടീവ് എൻജിനീയർ പി.ടി. ദിലീപ് കുമാർ, അസിസ്റ്റന്റ് എൻജിനീയർ എം. ജയശ്രീ, ബി.പി.സി. സതീഷ് ജോസഫ്, ഹെഡ്മിസ്ട്രസ് എച്ച്. ജാസ്മിൻ, പ്രിൻസിപ്പൽ എസ്. ഷിനി, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ എ.ആർ. രജിത, എസ്.എം.സി. ചെയർമാൻ കെ.പി. ജയപ്രകാശ്, പി.ടി.എ. പ്രസിഡന്റ് വിജി അനിൽകുമാർ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ലൗലിമോൾ വർഗീസ്, വിനീത രാഗേഷ്, കാണക്കാരി അരവിന്ദാക്ഷൻ, പഞ്ചായത്തംഗങ്ങളായ ജോർജ് ഗർവ്വാസിസ്, ത്യേസ്യാമ്മ സെബാസ്റ്റ്യൻ, ബിൻസി സിറിയക്, തമ്പി ജോസഫ്, അനിത ജയമോഹൻ, വി. ശ്യാംകുമാർ, ശ്രീജ ഷിബു, ബെറ്റ്സിമോൾ ജോഷി, മേരി തുമ്പക്കര, പി.ടി.എ. വൈസ് പ്രസിഡന്റ് സി.കെ. ബിജു, എം.പി.റ്റി.എ. പ്രസിഡന്റ് മേരി ചെറിയാൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.എം. ഷാജി, മനീഷ്, ജോണി ചാത്തൻചിറ, സെബാസ്റ്റിയൻ കടുവാക്കുഴി, രാഗേഷ് പുറമറ്റം, റോയി ചാണകപ്പാറ എന്നിവർ പങ്കെടുത്തു.
 

Tags