കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ലാഭവിഹിതം മന്ത്രി വീണാ ജോർജ് കൈമാറി

veena

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ 2022-23 സാമ്പത്തിക വർഷത്തിലെ ലാഭവിഹിതമായ 62.56 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് കൈമാറി. ചടങ്ങിൽ വനിത വികസന കോർപ്പറേഷൻ ചെയർപേഴ്സൻ റോസക്കുട്ടി ടീച്ചർ, മാനേജിംഗ് ഡയറക്ടർ ബിന്ദു വിസി, ഡയറക്ടർ ബോർഡ് അംഗം ടിവി അനിത, കോർപ്പറേഷൻ ഫിനാൻസ് ഓഫീസർ ഷാജി എകെ, അബിനാഥ് ജിഒ എന്നിവർ പങ്കെടുത്തു.

മികച്ച പ്രവർത്തനങ്ങളിലൂടെ തുടർച്ചയായി ലാഭത്തിലെത്തിച്ച സ്ഥാപനമാണ് സംസ്ഥാന വനിത വികസന കോർപറേഷനെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം മുൻനിർത്തി സംസ്ഥാന വനിതാ വികസന കോർപറേഷൻ വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. വനിതാ വികസന കോർപറേഷന് 2022-23 സാമ്പത്തിക വർഷത്തിൽ 5.5 കോടി രൂപയുടെ ലാഭമാണ് ലഭിച്ചത്.

ഈ കാലയളവിൽ വായ്പാ വിതരണ, തിരിച്ചടവ് പ്രവർത്തനങ്ങളിൽ ചരിത്ര നേട്ടമാണ് വനിതാവികസന കോർപ്പറേഷൻ കൈവരിച്ചത്. 2023-24 സാമ്പത്തിക വർഷത്തിൽ 36,105 വനിത ഗുണഭോക്താക്കൾക്കായി 339.98 കോടി രൂപയുടെ വായ്പാ വിതരണം നടത്തി. ഇതിലൂടെ സംസ്ഥാനത്തൊട്ടാകെ 44,602 തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു.

Tags