മന്ത്രി വി അബ്ദുറഹ്മാന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അന്തരിച്ചു

died

മന്ത്രി വി അബ്ദുറഹ്മാന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ നിര്യാതനായി.

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. രാവിലെ 8 മണി മുതല്‍ 11 മണി വരെ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടത്തും. 11 മണിക്ക് അദ്ദേഹത്തിന്റെ ജന്മനാടായ പേരാമ്പ്രയിലേക്ക് കൊണ്ടുപോകും. 4 മണിയോടെയാണ് സംസ്‌കാരം നടത്തുക.

Tags