സാധാരണക്കാരായ കുട്ടികൾക്ക് അന്തസ്സോടെ പഠിക്കാൻ കഴിയും വിധം പൊതുവിദ്യാലയങ്ങൾ മാറി; മന്ത്രി റോഷി അഗസ്റ്റിൻ

 Public schools have changed so that ordinary children can learn with dignity; Minister Roshi Augustine
 Public schools have changed so that ordinary children can learn with dignity; Minister Roshi Augustine


 ഇടുക്കി: സാധാരണക്കാരായ കുട്ടികൾക്ക് അന്തസ്സോടെ പഠിക്കാനും സ്വസ്ഥമായി ഇരിക്കാനും കഴിയുന്ന വിധത്തിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങൾ മാറിക്കഴിഞ്ഞതായി ജലവിഭവ വകുപ്പ്മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 3.90 കോടി രൂപ കിഫ്ബി ഫണ്ടുപയോഗിച്ച് പണിക്കൻകുടി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിന് വേണ്ടി നിർമ്മിക്കുന്ന ഹൈടെക്ക് അക്കാദമിക്ക് കെട്ടിട സമുച്ചയത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ പൊതുവിദ്യാലയങ്ങൾ അക്കാദമിക മികവിൽ ഏറെ മുന്നിട്ട് നിൽക്കുന്ന സാഹചര്യമാണുള്ളത്. ഓലയും ഓടുമേഞ്ഞ ഒറ്റ നില കെട്ടിടങ്ങളിൽ നിന്നു സർക്കാർ സ്കൂളുകൾ മാറിക്കഴിഞ്ഞു. പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് കേരളം. വർഷങ്ങളായിട്ടും ആ നിലയ്ക്ക് മാറ്റമില്ല. കലാകായിക രംഗത്തും സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ ഏറെ മുന്നിലാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളയെന്ന് വിശേഷണമുള്ള സംസ്ഥാന സ്കൂൾ കലോൽസവം നമ്മുടെ അഭിമാനമാണ് മന്ത്രി പറഞ്ഞു. സ്കൂൾ കെട്ടിട നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. സ്കൂൾ ലാബ് നിർമ്മാണത്തിനായി എം എൽ എ ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപയും റീട്ടെയിനിംഗ് വാൾ നിർമ്മാണത്തിന് ജില്ലാ പഞ്ചായത്ത് വക 15 ലക്ഷം രൂപയും സ്കൂളിന് അനുവദിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി ബിനു അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ എൻ വി ബേബി, കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രമ്യ രനീഷ്, ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം സി കെ പ്രസാദ്, സ്കൂൾ പ്രിൻസിപ്പൽ മോൻസി ജോസഫ്, ഹെഡ്മിസ്ട്രസ് എം പ്രസന്ന, ജനറൽ കൺവീനർ എ എസ് സ്മിത, മറ്റ് ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ അധ്യാപകർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags