ജനങ്ങളോടുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയും ജനങ്ങളുടെ സഹകരണവുമാണ് അദാലത്തുകളുടെ വിജയം: മന്ത്രി റോഷി അഗസ്റ്റിൻ
Feb 4, 2025, 20:10 IST


ഇടുക്കി : ജനങ്ങളോടുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയും ജനങ്ങളുടെ സഹകരണവുമാണ് താലൂക്കുകൾ കേന്ദ്രീകരിച്ച് നടത്തിയ അദാലത്തുകളുടെ വിജയമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. തൊടുപുഴ താലൂക്ക് തല പരാതി പരിഹാര അദാലത്ത് മർച്ചന്റ് ട്രസ്റ്റ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി എൻ വാസവൻ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് സംഘടിപ്പിച്ചത്. പരിപാടിയിൽ മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിച്ചു. തൊടുപുഴ എം എൽ എ പി ജെ ജോസഫ്, ജില്ലാ കളക്ടർ വി വിഗ്നേശ്വരി, സബ് കളക്ടർ അനൂപ് ഗാർഗ്, എ ഡി എം ഷൈജു പി ജേക്കബ്ബ്, മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.