മനസ്സുകളെ പവിത്രീകരിക്കാൻ കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് സാധിക്കും; മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

Arts and cultural activities can sanctify minds;  Minister Ramachandran Gadnapally
Arts and cultural activities can sanctify minds;  Minister Ramachandran Gadnapally

കാസർകോട് : മനസ്സുകളെ പവിത്രീകരിക്കാൻ കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്ന് രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കാസർകോട് ജില്ല സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദീന്നൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭരണഘടന ഉറപ്പു നൽകുന്ന മതനിരപേക്ഷത ജനാധിപത്യം സ്വാതന്ത്ര്യം എന്നിവയെല്ലാം പലതരത്തിൽ വെല്ലുവിളി നേരിടുമ്പോഴും കുട്ടിദേശീയ ബോധത്തിന്റെ പാഠങ്ങൾ പകർന്നു നൽകാൻ സാധിക്കണം ഇളം മനസ്സുകളെ കലാബോധം പവിത്രീകരിക്കുമെന്ന് മന്ത്രി പറഞ്ഞു, രാജ്യത്ത് വിദ്യാഭ്യാസ മേഖലയിൽ കേരളം ഒന്നാമതാണ്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്ന എസ്എസ്എൽസി പരീക്ഷ നടക്കുന്നതും കേരളത്തിലാണ്.
കേരളത്തിൻറെ വിവിധ മേഖലകളിലുള്ള മുന്നേറ്റത്തിന് അടിസ്ഥാനം നമ്മുടെ വിദ്യാഭ്യാസമാണെന്നും മന്ത്രി പറഞ്ഞു.

റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദിനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു.  സ്കൂൾ കലോത്സവത്തിൻ്റെ വിജയത്തിനു വേണ്ടി വിവിധ മേഖലകളിൽ സഹകരിച്ചവരെ ആദരിച്ചു. പടന്ന ഗ്രാമപഞ്ചായത്ത് സിഡിഎസ്, ഹരിത ഹരിത കർമ്മ സേന 
ശബ്ദം വെളിച്ചം ഒരുക്കിയവർ ഭക്ഷണം തയ്യാറാക്കിയ എ കെ രാജേഷ് പൊതുവാൾ എന്നിവരെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു.

എം.രാജഗോപാലന്‍.എം.എല്‍.എ അധ്യക്ഷത വഹിച്ചു.രാജ്മോഹന്‍ ഉണ്ണിത്താന്‍.എം.പി മുഖ്യാതിഥിയായി. എ കെ എം അഷ്റഫ് എംഎൽഎ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ,ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖർ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി മുഹമ്മദ് അസ്ലം , തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി വലിയപറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി സജീവന്‍ . ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള. കണ്ണൂര്‍ ആര്‍.ഡി.ഡി ആര്‍.രാജേഷ്‌കുമാര്‍, വി.എച്ച്.എസ.ഇ എഡി ഇ.ആര്‍ ഉദയകുമാരി, കാസര്‍കോട് ഡയറ്റ് പ്രിന്‍സിപ്പാള്‍ കെ രഘുറാം ഭട്ട്, ഡി പി സി എസ് എസ് കെ വി.എസ്.ബിജുരാജ്. വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍ എം.സുനില്‍കുമാര്‍, കൈറ്റ് കോര്‍ഡിനേറ്റര്‍ റോജി ജോസഫ്, കാഞ്ഞങ്ങാട് ഡിഇഒ കെ.അരവിന്ദ, ചെറുവത്തൂര്‍ എഇഒ രമേശന്‍ പുന്നത്തിരിയന്‍, ചിറ്റാരിക്കാല്‍ എഇഒ പി.പി.രത്നാകരന്‍, ഹൊസ്ദുര്‍ഗ് എഇഒ മിനി ജോസഫ്, എന്നിവര്‍ സംസാരിച്ചു. റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ എം.ടി.പി. ഇസ്മയില്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ.വി.സത്യന്‍ മാടക്കാല്‍ നന്ദിയും പറഞ്ഞു.

Tags