നെഹ്റു ട്രോഫി വള്ളംകളി ഇല്ലെന്ന പ്രചാരണം സ്വന്തം കണ്ണ് കുത്തിപ്പൊട്ടിക്കുന്നതിന് തുല്യം ; മന്ത്രി പി എ മുഹമ്മദ് റിയാസ്

muhammad riyaz
muhammad riyaz

കോഴിക്കോട്: നെഹ്റു ട്രോഫി വള്ളംകളി ഇല്ലെന്ന പ്രചാരണം സ്വന്തം കണ്ണ് കുത്തിപ്പൊട്ടിക്കുന്നതിന് തുല്യം.ടൂറിസം മേഖലക്ക് നെഹ്റു ട്രോഫി വള്ളം കളി പ്രധാനപ്പെട്ടതാണ്. എന്നാല്‍ അത് സംഘടിപ്പിക്കേണ്ടത് ടൂറിസം വകുപ്പല്ല. അത് തെറ്റായ പ്രചാരണമാണ്. വള്ളംകളി നടക്കണം എന്നാണ് ടൂറിസം വകുപ്പിന്റെ ആഗ്രഹം. 

വള്ളം കളിക്ക് ടൂറിസം വകുപ്പ് ഒരു കോടി രൂപ നല്‍കുമെന്നും  മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു . അത് നടക്കാന്‍ മുന്‍പന്തിയില്‍ ടൂറിസം വകുപ്പ് ഉണ്ടാകും. എങ്ങനെയെങ്കിലും നടത്താന്‍ ശ്രമിക്കും. ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റും നെഹ്റു ട്രോഫിയും രണ്ടാണ്. ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് മലബാര്‍ മേഖലയാകെ പങ്കെടുക്കുന്ന ഫെസ്റ്റാണ്. ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റില്‍ പ്രാദേശിക വാദമില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ടൂറിസം മന്ത്രി എന്ന നിലയില്‍ കേരളത്തില്‍ എവിടെയും ഇത്തരം വിനോദങ്ങള്‍ നടക്കണം എന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ഓണാഘോഷം ഇല്ലെയെന്ന് ആരും തീരുമാനിച്ചിട്ടില്ല. അത്തരം കാര്യം എങ്ങനെ പ്രചരിച്ചു എന്നറിയില്ല. 

യോഗം ചേരുന്നതിന് മുന്‍പാണ് വയനാട് ദുരന്തം ഉണ്ടായത്. സര്‍ക്കാരിന്റെ ഓണാഘോഷം ഉചിതമല്ല എന്നൊരു അഭിപ്രായം ഉയര്‍ന്നു. എന്നാലിത് ടൂറിസം വിഭാഗത്തിലാണ് ഏറ്റവും അധികം ബാധിക്കുക. ഓണാഘോഷം ആര്‍ക്കൊക്കെ നടത്താനാകുമോ അത് നടക്കും. ഔദ്യോഗിക ഓണാഘോഷം ഉണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
 

Tags