അതിശക്തമായ മഴ; മലയോരമേഖലകളില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കണം: മന്ത്രി ഒ ആര്‍ കേളു

or kelu
or kelu

പത്തനംതിട്ട :  മഴ കനക്കുന്ന സാഹചര്യത്തില്‍ പട്ടികവിഭാഗമേഖലകളില്‍  ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളു  നിര്‍ദേശം നല്‍കി.  മലയോര മേഖലകളിലെ പല ഉന്നതികളും നഗറുകളും ഊരുകളും ഒറ്റപ്പെടാനിടയുണ്ട്.  ഈ സാഹചര്യത്തില്‍ ഓഫീസര്‍മാരും പ്രമോട്ടര്‍മാരും മേഖലകള്‍  സന്ദര്‍ശിച്ച് നടപടികള്‍ സ്വീകരിക്കണം. മഴക്കെടുതി നേരിടാനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കാന്‍   മന്ത്രി നിര്‍ദേശം നല്‍കി.

Tags