ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും', പൊലീസ് തലപ്പത്തെ വിവാദത്തില്‍ പ്രതീകരിച്ച് മന്ത്രി മുഹമ്മദ് റിയാസ്
കണ്ണൂർ : നിലമ്പൂർ എം.എൽ എപി വി അൻവറിന്റെ ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്നും പുഴുക്കുത്തുകൾ സർക്കാർ സംവിധാനത്തിലെ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ആര് ചെയ്താലും സംരക്ഷിക്കില്ല. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പി വി അൻവർ ഉന്നയിച്ച പരാതിയെല്ലാം സിപിഐഎം പരിശോധിക്കുമെന്നാണ് മന്ത്രി എ കെ ശശീന്ദ്രനും നേരത്തെപ്രതികരിച്ചിരുന്നു. എന്നാൽ മന്ത്രി മുഹമ്മദ് റിയാസിൻ്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ ലക്ഷ്യം വെച്ചിട്ടുള്ളതാണെന്ന വ്യാഖ്യാനങളും ഉയരുന്നുണ്ട് പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് സി.പി.എമ്മിൽ വ്യാപകമായ സ്വീകാര്യതയാണ് ലഭിക്കുന്നത്.