അഭിമുഖം നൽകാൻ പി.ആർ ഏജൻസിയുടെ ആവശ്യമില്ല; വിവാദങ്ങൾ മുഖ്യമന്ത്രിയെ തകർക്കുന്നതിനായി; മന്ത്രി മുഹമ്മദ് റിയാസ്

Minister Mohammed Riyas said there is no need for a PR agency to give an interview to the Chief Minister
Minister Mohammed Riyas said there is no need for a PR agency to give an interview to the Chief Minister

കണ്ണൂർ: മാധ്യമവിവാദങ്ങൾ പാർട്ടിയെയും മുഖ്യമന്ത്രിയെയും തകർക്കാനെന്ന ആരോപണവുമായി സി.പി.എം നേതൃത്വം. മുഖ്യമന്ത്രിക്ക് അഭിമുഖം നൽകാൻ പി.ആർ ഏജൻസിയുടെ ആവശ്യമില്ലെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കണ്ണൂർ പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ജനങ്ങളോട് നേർക്ക് നിന്ന് കാര്യങ്ങൾ പറയാൻ അദ്ദേഹത്തിന് ഒരു പി ആർ ഏജൻസിയുടെയും ആവശ്യമില്ല. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിന് പിന്നിൽ വേറെ രാഷ്ട്രീയമുണ്ട്. ഇടതുപക്ഷത്തിനെ തകർക്കണമെങ്കിൽ അതിൻ്റെ തലതകർക്കണം. അതിനാണ് മുഖ്യമന്ത്രിയെ ആക്രമിക്കുന്നത്. പാർട്ടിക്കും സർക്കാരിനുമെതിരെയുള്ള കടന്നാക്രമങ്ങൾക്കെതിരെ ജീവൻ നൽകിയായാലും ഒറ്റക്കെട്ടായി പ്രതിരോധിക്കും. 

മാധ്യമ ഉടമകൾക്ക് രാഷ്ട്രീയമുണ്ട്. അതാണ് വികസന പ്രവർത്തനങ്ങൾ കാണാതെ മാധ്യമപ്രവർത്തകർ സർക്കാരിനെതിരെയുള്ള കുറ്റവും കുറവും മാത്രം കാണുന്നത്. മുതലാളിമാരെ പ്രീതിപ്പെടുത്തുന്നതിനും പ്രമോഷനും വേണ്ടിയാണ് ചില മാധ്യമ പ്രവർത്തകരെങ്കിലും വാർത്തകൾ വളച്ചൊടിക്കുന്നത്. മലപ്പുറം ജില്ലയ്ക്കെതിരെ മുഖ്യമന്ത്രി എന്തോ പറഞ്ഞുവെന്ന് പറഞ്ഞ് ജമാത്തെ ഇസ്ലാമിയാണ് വിവാദങ്ങൾ ഉണ്ടാക്കുന്നത്. സമൂഹത്തെ വർഗീയമായി വിഭജിക്കാനാണ് അവർ ശ്രമിക്കുന്നത്.

Minister Mohammed Riyas said there is no need for a PR agency to give an interview to the Chief Minister

യു.ഡി.എഫിൻ്റെ സ്ളിപ്പിങ്ങ് സെല്ലായാണ് അവർ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ കാര്യം തെളിഞ്ഞതാണ്. കേരളത്തിലെ മതന്യൂനപക്ഷങ്ങളെ വർഗീയവാദികളാക്കാൻ ഒരു ശക്തി പ്രവർത്തിക്കുന്നുണ്ട് അവരെ ശക്തമായി പ്രതിരോധിക്കും. മുഖ്യമന്ത്രിക്കെതിരെ ഉയർന്ന വിവാദങ്ങളിൽ അദ്ദേഹം ഓഫിസും മറുപടി പറയും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ഈ കാര്യത്തിൽ കത്തുനൽകിയിട്ടുണ്ട്. 

മലപ്പുറം വിഷയത്തിൽ പ്രതികരിച്ചതുപോലെ മുഖ്യമന്ത്രി ഈ കാര്യത്തിലും പ്രതികരിക്കും. തെറ്റായ വാർത്ത പ്രചരിപ്പിച്ച ഹിന്ദുവിനെതിരെ നിയമനടപടി സ്വീകരിക്കുമോയെന്ന് പറയേണ്ടത് താനല്ല. എന്നാൽ മാധ്യമങ്ങൾ കണേണ്ട കാര്യം കാണുന്നില്ലെന്നും കന ഗേലു കേരളത്തിൽ നടത്തിയ കുത്തി തിരിപ്പുകൾ വാർത്തയായില്ലെന്നും  മുഹമ്മദ് റിയാസ് പറഞ്ഞു. കഴിഞ്ഞ 30 വർഷമായി മുഖ്യമന്ത്രി പിണറായിയെ വേട്ടയാടാൻ തുടങ്ങിയിട്ട്. എന്നിട്ടും അദ്ദേഹത്തെ തകർക്കാൻ നിങ്ങൾക്കായൊയെന്നും മന്ത്രി മുഹമ്മദ് റിയാസ് ചോദിച്ചു.

Tags