മാലിന്യനിർമാർജനത്തിൽ പരിപാലനത്തിൽ വീഴ്ചവരുത്തിയാൽ കർശന നടപടി : മന്ത്രി എം ബി രാജേഷ്

mb rajeesh
mb rajeesh

കാസർകോട് :  മാലിന്യ നിർമാർജ്ജനത്തിൽ കേരളത്തിലെ ഉണ്ടായ മാറ്റത്തിനനുസരിച്ച് കാസർകോട് മാറ്റം ഉണ്ടാകുന്നില്ലെന്നത് ഗൗരവമായി കാണണമെന്നും മാലിന്യ പരിപാലനത്തിൽ വീഴ്ച വരുത്തുന്നത് നിരാശാജനകമാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

മാലിന്യനിർമാർജനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിന് നിയമം ഭേദഗതി ചെയ്തിട്ടുണ്ട് മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം അതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകാൻ പാടില്ല. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജില്ലാതല എൻഫോഴ്സ് മെൻ്റ സ്ക്വാഡും ശക്തമായ നടപടി സ്വീകരിക്കണം വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും വീഴ്ച വരുത്തുന്നവർ അതിന് ഉത്തരവാദികൾ ആയിരിക്കുമെന്ന് മന്ത്രി പറഞ്ഞു '

Tags