കുള്ളന്‍പശു സംരക്ഷണപദ്ധതി നടപ്പിലാക്കും:മന്ത്രി ജെ.ചിഞ്ചുറാണി

fhg


കൊല്ലം :  കുള്ളന്‍ പശുക്കളെ   സംരക്ഷിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. കൊച്ചരിപ്പ വന സംരക്ഷണ സമുച്ചയത്തില്‍ പട്ടികവര്‍ഗ്ഗ ഊരുകളിലെ മൃഗസംരക്ഷണ ക്യാമ്പുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. കൊച്ചരിപ്പ, ഇടപ്പണ, കടമാന്‍ കോട്, വഞ്ചിയോട് തെ•ല എന്നിവിടങ്ങളില്‍ പരമ്പരാഗതമായി ഇവയെ വളര്‍ത്തുന്നുണ്ട്. അവയുടെ ജനിതകപഠനങ്ങള്‍നടത്താന്‍ വെറ്ററിനറി സര്‍വകലാശാലയെ  ചുമതലപ്പെടുത്തും. കൊച്ചരിപ്പ ഇടപ്പണ കോളനികളില്‍ പട്ടികവര്‍ഗ്ഗക്കാര്‍ വളര്‍ത്തുന്ന ഉരുക്കള്‍ക്ക് മരുന്നും ചികിത്സയും സൗജന്യമായി നല്‍കുന്ന പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു. ലക്ഷണമൊത്ത തെ•ല കുള്ളന്‍മാരെയും കര്‍ഷകരെയും മന്ത്രി ആദരിച്ചു.


ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.എസ് മുരളിഅധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ജെ. നജിബത്ത്, ബ്ലോക്ക് പഞ്ചായത്ത്അംഗം ഉഷ, പഞ്ചായത്തംഗങ്ങളായ മടത്തറ അനില്‍, പ്രജീഷ്,  ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എസ് അനില്‍കുമാര്‍, ജില്ലാ മൃഗാശുപത്രി മേധാവി ഡോ. ഡി ഷൈന്‍കുമാര്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ വിധുമോള്‍, ഡോ.ബി .സോജ, ഡോ. എസ് ഷീജ, ഡോ. നിസാം, ഗിരീഷ് ,സുജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Tags