എ ഐ ക്യാമറ ഇടപാടിൽ യാതൊരു അഴിമതിയും നടന്നിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു

antony1


എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് അ‍ഴിമതിയുടെ തരിമ്പ് പോലുമില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. മുഖ്യമന്ത്രിയെ ഇകഴ്ത്തികാണിക്കാനുള്ള ശ്രമമാണ്  നടക്കുന്നതെന്നും പ്രതിപക്ഷം നേരത്തെ ഉന്നയിച്ച ആരോപണങ്ങളൊക്കെ എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു.

കരാറുമായി മുഖ്യമന്ത്രിക്ക് ബന്ധമില്ല. കെൽട്രോണുമായാണ് ഗതാഗത വകുപ്പ് കരാർ ഒപ്പിട്ടതെന്നും മന്ത്രി വിശദീകരിച്ചു.  കെൽട്രോണും കമ്പനികളുമായി ഒപ്പിട്ട ഉപകരാറിൽ ഗതാഗത വകുപ്പിന് ബന്ധമില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ഈ ഫയൽ കണ്ടത് മന്ത്രിസഭാ യോഗത്തിൽ വെച്ചാണ്. മറ്റ് മന്ത്രിമാർ കണ്ടത് പോലെയാണ് മുഖ്യമന്ത്രിയും ഈ ഫയൽ കണ്ടത്.

മുഖ്യമന്ത്രിയെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് എന്തിനാണെന്നും  മുഖ്യമന്ത്രിക്കെതിരെ ഒരു തെളിവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ആരോപണങ്ങൾ കൊണ്ട് ജനങ്ങളെ കുറേ കാലത്തേക്ക് കബളിപ്പിക്കാനാവും. എന്നാൽ എല്ലാ കാലത്തേക്കും കഴിയില്ല. പ്രതിപക്ഷം ഉന്നയിക്കുന്ന കാര്യങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ജനങ്ങള്‍ മനസിലാക്കുമെന്നും മന്ത്രി പറഞ്ഞു.

Tags