വഴിയോര വിശ്രമ കേന്ദ്രങ്ങൾ നിർമിക്കാൻ എല്ലാ തദ്ദേശസ്ഥാപനങ്ങളും സന്നദ്ധമാകണം: മന്ത്രി അഹമദ് ദേവർ കോവിൽ

Minister Ahmed Dewar Kovil


കാസർഗോഡ് : എല്ലാവർക്കും യാത്രകൾ അനിവാര്യമായി മാറിയ സാഹചര്യത്തിൽ വഴിയോര വിശമ കേന്ദ്രങ്ങൾ അത്യന്താപേക്ഷിതമാണെന്ന്തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച പള്ളിക്കര വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി അഹമ്മദ് ദേവർ കോവിൽ. സി എച്ച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷത വഹിച്ചു. ലോകസഞ്ചാരികളെ ആകർഷിക്കുന്ന  കേരളം വലിച്ചെറിയൽ മുക്തമാകണമെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള വിനോദ സഞ്ചാരികൾക്കും ദീർഘദൂരയാത്രക്കാർക്കും ഏറെ പ്രയോജനകരമായ വഴിയോര വിശ്രമ കേന്ദ്രം എല്ലാ ബ്ലോക്കുപഞ്ചായത്തുകളും ഗ്രാമപഞ്ചായത്തുകളും നടപ്പിലാക്കണം. ശുചിത്വത്തോടെ വിശ്രമ കേന്ദങ്ങളെ സംരക്ഷിക്കാൻ സമൂഹം സന്നദ്ധമാകണം. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി മാതൃകയാണ്. ഇത് മറ്റു തദ്ദേശസ്ഥാപനങ്ങൾ മാതൃകയാക്കണമെന്ന് മന്ത്രി പറഞ്ഞു
 

Share this story