മൈക്രോ ഫിനാന്‍സ് കേസ് ; അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം പിൻവലിച്ചു

vellappalli
ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നാണ് ഡി.ജി.പിക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥലംമാറ്റം പിന്‍വലിക്കേണ്ടി വന്നത്.

കൊച്ചി: എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് തട്ടിപ്പുകേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം പിന്‍വലിച്ചു. ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നാണ് ഡി.ജി.പിക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥലംമാറ്റം പിന്‍വലിക്കേണ്ടി വന്നത്.

എറണാകുളം വിജിലന്‍സ് എസ്.പി. ജെ. ഹിമേന്ദ്രനാഥിന്റെ സ്ഥലംമാറ്റമാണ് റദ്ദാക്കിയത്. അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.മൈക്രോഫിനാന്‍സ് തട്ടിപ്പുകേസില്‍ ഗുരുതരമായ ക്രമക്കേടുകളുണ്ട് എന്ന കണ്ടെത്തലിനെത്തുടര്‍ന്ന് വിശദമായ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്തു.

അന്വേഷണ സംഘത്തില്‍പ്പെട്ടവരെ സ്ഥലംമാറ്റരുതെന്ന് നേരത്തെ തന്നെ ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു.

Share this story