ഹർത്താൽ; എംജി, കണ്ണൂർ സർവകലാശാലകളും പരീക്ഷകൾ മാറ്റി
exam

തിരുവനന്തപുരം: കേരള സർവകലാശാലയ്ക്ക് പിന്നാലെ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി മഹാത്മാ​ഗാന്ധി, കണ്ണൂർ സർവകലാശാലകളും. സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. പുതിയ തീയതി പിന്നീട് അറിയിക്കും. 

കേരള നഴ്സിങ് കൗണ്‍സില്‍ നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിയിട്ടുണ്ട്. എന്നാല്‍ നാളെ നടത്താൻ നിശ്ചയിച്ച പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല. 

നാളെ സംസ്ഥാനത്ത് കെഎസ്ആർടിസി സർവീസുകൾ മുടങ്ങില്ല. സർവീസ് മുടക്കമില്ലാതെ നടത്തുമെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. 

പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്യുകയും ഓഫീസുകൾ എൻഐഎ റെയ്ഡ് നടത്തുകയു ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ ആഹ്വാനം. രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. 

Share this story