ഐടിഐകളിൽ രണ്ട് ദിവസത്ത ആർത്തവ അവധി പ്രഖ്യാപിച്ച് സർക്കാർ

menstrual leave
menstrual leave

തിരുവനന്തപുരം: ഐടിഐകളിൽ രണ്ട് ദിവസത്ത ആർത്തവ അവധി പ്രഖ്യാപിച്ച് സർക്കാർ. ശനിയാഴ്ച അവധി ദിവസമാക്കിയതായും മന്ത്രി വ്യക്തമാക്കി. ഇതുവരെ ഐടിഐകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമായിരുന്നു. ഇത് നിർത്തലാക്കാനും തീരുമാനമായി.

ആയാസമേറിയ നൈപുണ്യ പരിശീലനങ്ങളാണ് ഐടിഐകൾ വഴി കുട്ടികൾക്ക് നൽകുന്നത്. ആർത്തവ ദിവസങ്ങളിൽ പെൺകുട്ടികൾ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ഇത് സംബന്ധിച്ച് പരാതികളും ഉയർന്നിരുന്നു. ഇത് കൂടി പരി​ഗണിച്ചാണ് സംസ്ഥാനത്തെ മുഴുവൻ ഐടിഐകളിലും രണ്ട് ദിവസത്തെ ആർത്തവ അവധി നൽകാൻ തീരുമാനമായത്. സമാന രീതിയിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഉൾപ്പടെ ആർത്തവ അവധി നടപ്പിലാക്കുമോയെന്നാണ് നോക്കികാണുന്നത്.

Tags