നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് വീണ്ടും പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ
judgment dileep

കൊച്ചി: ദൃശ്യങ്ങളുള്ള മെമ്മറി കാർഡ് വീണ്ടും പരിശോധനയ്ക്കണമെന്ന് പ്രോസിക്യൂഷൻ. നടൻ ദീലീപും കൂട്ടാളികളും ദൃശ്യങ്ങൾ മറ്റുള്ളവർക്ക് അയച്ചുവെന്ന് അന്വേഷണത്തിൽ വ്യക്തമായെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു.

എന്നാല്‍ മെമ്മറി കാർഡ് കൂടുതൽ പരിശോധന നടത്തേണ്ടതിന്റെ ആവശ്യമെന്തെന്ന് കോടതി ചോദിച്ചു. പ്രോസിക്യൂഷൻ സംശയങ്ങൾക്കെല്ലാം തിരുവനന്തപുരത്തെ ഫൊറൻസിക് ലബോറട്ടറി ഉത്തരം നൽകിയിരുന്നു എന്നായിരുന്നു കോടതിയുടെ മറുപടി.

കാർഡിലെ വിവരങ്ങൾ ഉൾപ്പെടുത്തി ലബോറട്ടറിയിൽ നിന്ന് നാല് റിപ്പോർട്ടുകൾ നൽകിയിരുന്നു. ഇതേ ചോദ്യങ്ങൾ ഉന്നയിച്ച് വീണ്ടും റിപ്പോർട്ട് തേടുകയാണ് പ്രോസിക്യൂഷൻ. പ്രോസിക്യൂഷൻ കാരണങ്ങൾ വീണ്ടും പരിശോധിക്കുന്നതിന് പര്യാപ്തമല്ലെന്നും കോടതി പറഞ്ഞു. കേസ് വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.

Share this story