കൊല്ലത്ത് കുടുംബാരോഗ്യകേന്ദ്രത്തിൽനിന്ന് മരുന്ന്​ മോഷണം പോയി

google news
medicines
കു​ണ്ട​റ: ഇ​ള​മ്പ​ള്ളൂ​ർ ക​ന്യാ​കു​ഴി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര ഫാ​ർ​മ​സി​യി​ൽ​നി​ന്ന് ല​ഹ​രി സ​മാ​ന ഇ​ൻ​ജ​ക്​​ഷ​ൻ മ​രു​ന്ന് മോ​ഷ​ണം പോ​യി. മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള​വ​രെ​യും അ​മി​ത​വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന​വ​രെ​യും മ​യ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നാ​ണ് മോ​ഷ​ണം പോ​യ​ത്.

ല​ഹ​രി​ക്ക് അ​ടി​പ്പെ​ട്ട​വ​ർ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ ആ​ശു​പ​ത്രി/ മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ വ​ഴി ഇ​ത്ത​രം മ​രു​ന്നു​ക​ൾ വി​ൽ​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​മു​ണ്ട്. ഇ​ത്ത​രം മ​രു​ന്നു​ക​ളെ​പ്പ​റ്റി അ​റി​വു​ള്ള​വ​രാ​ണ് മോ​ഷ്​​ടാ​ക്ക​ൾ എ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. കൂ​ടാ​തെ ഇ.​സി.​ജി മു​റി​യി​ലും ഫാ​ർ​മ​സി​യി​ലെ അ​ല​മാ​ര​യി​ലും​നി​ന്ന്​ കു​റ​ച്ച്​ പ​ണ​വും ന​ഷ്ട​പ്പെ​ട്ടു.

സ്റ്റെ​യ​ർ​കെ​യ്​​സ്​ വ​ഴി​യാ​കാം മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​ട​ന്ന​തെ​ന്ന് അ​നു​മാ​നി​ക്കു​ന്നു. ആ​ശു​പ​ത്രി​യെ​യും മ​രു​ന്ന് ഇ​രി​ക്കു​ന്ന സ്ഥ​ല​ത്തെ​യും​കു​റി​ച്ച്​ വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ള്ള​വ​രാ​ണ് മോ​ഷ്ടാ​ക്ക​ൾ എ​ന്നാ​ണ്​ നി​ഗ​മ​നം.

Tags