വയനാട്ടിലെ സ്വകാര്യ റിസോർട്ടിൽ തമിഴ്നാട് സ്വദേശിയായ മെഡിക്കൽ വിദ്യാർഥി ഷോക്കേറ്റു മരിച്ചു

google news
death

കൽപറ്റ: മേപ്പാടിയിലെ സ്വകാര്യ റിസോർട്ടിൽ തമിഴ്നാട് സ്വദേശിയായ മെഡിക്കൽ വിദ്യാർഥി ഷോക്കേറ്റു മരിച്ചു. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി ബാലാജി (21) ആണ് സ്വിമ്മിങ്പൂളിന് സമീപത്തെ ലൈറ്റ് തൂണിൽ നിന്ന് ഷോക്കേറ്റു മരിച്ചത്.

ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. ബാലാജി ഉൾപ്പെടെയുള്ള വിദ്യാർഥി സംഘം ഇന്നലെയാണ് കുന്നംപറ്റയിലെ റിസോർട്ടിൽ താമസിക്കാനെത്തിയത്. മൃതദേഹം മേപ്പാടിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.