യുവ സംവിധായക നയന സൂര്യന്റെ മരണ കാരണം കണ്ടത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കും

nayana surya

തിരുവനന്തപുരം: യുവ സംവിധായക നയന സൂര്യന്റെ മരണ കാരണം കണ്ടത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കും.നയന കേസിന്റെ ഫയലുകൾ കൈ ബ്രാഞ്ചിന് കൈമാറി. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മരണ കാരണം വ്യക്തമാകാൻ ദേശീയ തലത്തിലുളള വിദഗ്ധരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ക്രൈംബ്രാഞ്ച് സർക്കാരിന് കത്ത് നൽകി. 

മൂന്ന് വ‍ർഷം മുൻപാണ് നയനയെ തിരുവനന്തപുരത്തെ വാടകവീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ പരിക്കുകളുണ്ടെങ്കിലും കൃത്യമായ അന്വേഷണം നടത്താതെ തെളിയിക്കപ്പെട്ടാത്ത കേസായി മ്യൂസിയം പൊലീസ് റിപ്പോർട്ട് നൽകി. കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സംഭവത്തിൽ ദുരൂഹത വർധിച്ചത്. നയനയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുഹൃത്തുക്കൾ രംഗത്തെത്തിയതോടെയാണ് കേസിൽ വീണ്ടും അന്വേഷണം ആരംഭിച്ചത്. 

Share this story