അഞ്ചാം പനി; നാദാപുരത്തിന് പിന്നാലെ സമീപ പഞ്ചായത്തുകളിലും അസുഖ ബാധിതരുടെ എണ്ണം കൂടുന്നു

fever
ചെക്യാട് പഞ്ചായത്തിൽ 12 പേർക്കും വളയത്ത് 10 പേർക്കും രോഗം ബാധിച്ചു. നാദാപുരത്ത് രോഗ ബാധിതരുടെ എണ്ണം 36 ആയി.കഴിഞ്ഞ ദിവസം  മൂന്ന് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 

കോഴിക്കോട് നാദാപുരത്തിന് പിന്നാലെ സമീപ പഞ്ചായത്തുകളായ ചെക്യാടും വളയത്തും വാണിമേലിലും അഞ്ചാം പനി ബാധിതരുടെ എണ്ണം കൂടുന്നു. തൂണേരി ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളിൽ രോഗം ബാധിച്ചവരുടെ എണ്ണം 80 കവിഞ്ഞു.

ചെക്യാട് പഞ്ചായത്തിൽ 12 പേർക്കും വളയത്ത് 10 പേർക്കും രോഗം ബാധിച്ചു. നാദാപുരത്ത് രോഗ ബാധിതരുടെ എണ്ണം 36 ആയി.കഴിഞ്ഞ ദിവസം  മൂന്ന് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 

 ഇന്നലെയും നാദാപുരത്ത് വാക്‌സിനേഷന് ശ്രമം നടത്തിയെങ്കിലും വാക്‌സിൻ സ്വീകരിക്കാൻ  ഒരാൾ പോലും  തയ്യാറായില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വാക്‌സിനോടുള്ള രക്ഷിതാക്കളുടെ വിമുഖതയാണ് പ്രതിരോധ പ്രവർത്തനത്തില്‍ േരിടുന്ന പ്രധാന വെല്ലുവിളി. 

Share this story