തൃപ്പൂണിത്തുറയിൽ 485 ഗ്രാം എം.ഡി.എം.എ.യുമായി യുവാവും നഴ്‌സിങ് വിദ്യാർഥിനിയും പിടിയിൽ

google news
fdh

കൊച്ചി: തൃപ്പൂണിത്തുറയിൽ 485 ഗ്രാം എം.ഡി.എം.എ.യുമായി യുവാവും നഴ്‌സിങ് വിദ്യാർഥിനിയും പോലീസ് പിടിയിൽ. കോട്ടയം ഏറ്റുമാനൂർ സ്വദേശി അമീർ മജീദ്, ചങ്ങനാശ്ശേരി സ്വദേശിയും നഴ്‌സിങ് വിദ്യാർഥിനിയുമായ വർഷ എന്നിവരാണ് പിടിയിലായത്.

നിർത്താതെപോയ വാഹനം പിടികൂടി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്. തുടർന്ന് രണ്ടുപേരെയും ഹിൽപാലസ് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
 

Tags