പച്ചക്കറി കടയില്‍ എംഡിഎംഎ കച്ചവടം ; മൂന്നാം പ്രതിയെ തേടി പൊലീസ്

police
police

വില്‍പ്പനയ്ക്കായി ബംഗളൂരുവില്‍ നിന്നും എംഡിഎംഎ എത്തിച്ചുനല്‍കിയ പ്രദീപാണ് ഒളിവില്‍ കഴിയുന്നത്.

അഞ്ചലില്‍ പച്ചക്കറി കടയില്‍ എംഡിഎംഎ കച്ചവടം നടത്തിയ സംഭവത്തില്‍ മൂന്നാം പ്രതിയെ തേടി പൊലീസ്. 84 ഗ്രാം എംഡിഎംഎയുമായി കോണ്‍ഗ്രസ് നേതാവ് അടക്കം രണ്ടുപേര്‍ പിടിയിലായ കേസിലാണ് പൊലീസ് മൂന്നാം പ്രതിയെ തേടുന്നത്.

വില്‍പ്പനയ്ക്കായി ബംഗളൂരുവില്‍ നിന്നും എംഡിഎംഎ എത്തിച്ചുനല്‍കിയ പ്രദീപാണ് ഒളിവില്‍ കഴിയുന്നത്. എംഡിഎംഎ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലുള്ളയാളാണ് ഇയാളെന്ന് പൊലീസ് സംശയിക്കുന്നത്. 
പ്രദീപിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചാണ് പ്രതികള്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി.
 

Tags