കരുനാഗപ്പള്ളിയിൽ എം.​ഡി.​എം.​എ​യു​മാ​യി രണ്ടുപേർ അറസ്റ്റിൽ

google news
karunagapalli

ക​രു​നാ​ഗ​പ്പ​ള്ളി : ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ല​ഹ​രി​വേ​ട്ട​യി​ൽ ര​ണ്ട്​ യു​വാ​ക്ക​ൾ പൊ​ലീ​സ് പി​ടി​യി​ൽ. എം.​ഡി.​എം.​എ​യു​മാ​യി എ​ത്തി​യ കി​ളി​കൊ​ല്ലൂ​ര്‍ പു​ന്ത​ല​ത്താ​ഴ​ത്ത് ച​രു​വി​ള​വീ​ട്ടി​ല്‍ വി​ഷ്ണു (20), കൊ​ല്ലം വ​ട​ക്കേ​വി​ള മ​ണ​ക്കാ​ട് തൊ​ടി​യി​ല്‍വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് തൗ​ഫീ​ക്ക് (20) എ​ന്നി​വ​രാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 10 ഓ​ടെ ക​രു​നാ​ഗ​പ്പ​ള്ളി റെ​യി​ല്‍വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് പൊ​ലീ​സും ഡാ​ന്‍സാ​ഫ് ടീ​മും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക​ളി​ല്‍നി​ന്ന് 4.16 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ള്‍ എ​റ​ണാ​കു​ള​ത്ത് നി​ന്ന്​ മ​യ​ക്കു​മ​രു​ന്നു​മാ​യി കൊ​ല്ല​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്നു. മു​ഹ​മ്മ​ദ് തൗ​ഫീ​ക്കി​നെ​തി​രെ മോ​ഷ​ണ​വും ക​വ​ര്‍ച്ച​യു​മ​ട​ക്കം നി​ര​വ​ധി കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.

കൊ​ല്ലം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ലു​ള്ള ഡാ​ന്‍സാ​ഫ് ടീ​മും ക​രു​നാ​ഗ​പ്പ​ള്ളി ഇ​ന്‍സ്‌​പെ​ക്ട​ര്‍ മോ​ഹി​തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ ജി​ഷ്ണു, റ​ഹീം, എ.​എ​സ്.​ഐ വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags