കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് പിന്തുണയുമായി മാത്യു കുഴല്‍നാടന്‍

mathew kuzhalnadan

കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് പിന്തുണയുമായി മാത്യു കുഴല്‍നാടന്‍. കെ.സുധാകരനെ വേട്ടയാടുന്നതിന് പിന്നില്‍ സിപിഐഎമ്മാണ്. സുധാകരന്റെ പ്രസ്താവനയില്‍ മാധ്യമങ്ങള്‍ അനാവശ്യ വിവാദമുണ്ടാക്കുകയാണ്.


പതിറ്റാണ്ടായി പ്രവര്‍ത്തിച്ചുണ്ടാക്കിയ പ്രതിച്ഛായ ഇല്ലാതാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു. ഇത് ശരിയായ മാധ്യമധര്‍മമാണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റാണ് സുധാകരന്‍. അദ്ദേഹത്തെ വേട്ടയാടുക എന്നത് സിപിഐഎം അജണ്ടയാണെന്നും കെ.പി.സി.സി പ്രസിഡന്റിനെ പൂര്‍ണമായും പിന്തുണക്കുന്നുവെന്നും കുഴല്‍നാടന്‍ പറഞ്ഞു.

അതേസമയം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ വിവാദ പ്രസ്താവനകള്‍ കോണ്‍ഗ്രസ് ഗൗരവമായാണ് കാണുന്നതെന്നും നേതാക്കളുടെ ഇടപെടലില്‍ തൃപ്തിയുണ്ടെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. സാദിഖലി ശിഹാബ് തങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. കെ.സുധാകരന്‍ തന്നെ ലീഗ് നേതാക്കളുമായി സംസാരിച്ചു. ഘടകകക്ഷികളുടെ വികാരം ഉള്‍ക്കൊള്ളുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.

Share this story