മലക്കം മറിഞ്ഞ് കുഴൽനാടൻ ; മാസപ്പടിയില്‍ കോടതി നേരിട്ട് കേസെടുത്താല്‍ മതിയെന്ന് മാത്യു കുഴൽനാടൻ

google news
mathew kuzhalnadan

തിരുവനന്തപുരം : മാസപ്പടി വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ മലക്കം മറിഞ്ഞ് മാത്യു കുഴൽനാടൻ എം.എൽ.എ. മാസപ്പടിയില്‍ കോടതി നേരിട്ട് കേസെടുത്താല്‍ മതിയെന്നാണ് മാത്യു കുഴൽനാട​െൻറ പുതിയ നിലപാട്.

നേരത്തെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു ആവശ്യം. ഈ ഹരജിയിൽ ഇന്ന് ഉത്തരവ് പറയാനിരിക്കെയാണ് മാത്യൂ കുഴൽനാടൻ നിലപാട് മാറ്റിയത്. ഇതോടെ, ഏതെങ്കിലും ഒന്നിൽ ഉറച്ച് നിൽക്കൂവെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി മാത്യു കുഴൽനോട് പറഞ്ഞു.

മാത്യു കുഴൽനാടൻ്റെ നടപടിയിലൂടെ ഹർജി രാഷ്ട്രീയ പേരിതമാണെന്ന് വ്യക്തമാകുന്നതായി വിജിലൻസ് അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു. വിധി പറയാനായി ഹർജി ഈ മാസം 12 ലേക്ക് മാറ്റി. ധാതുമണൽ ഖനനത്തിനായി സി.എം.ആർ.എൽ കമ്പനിക്ക് അനുമതി നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന് മാസപ്പടി ലഭിച്ചുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.

മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ വീണ വിജയൻ എന്നിവർ ഉള്‍പ്പെടെ ഏഴ് പേർക്കെതിരെയാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ മാത്യു കുഴൽ നാടൻ ഹർജി ഫയൽ ചെയ്തത്. ഫെബ്രുവരി 29 നാണ് മാത്യു കുഴൽനാടൻ ഹര്‍ജി സമര്‍പ്പിച്ചത്.

Tags