കുടുംബമൊന്നാകെ ഒത്തുകൂടി മറ്റേണിറ്റി ഫോട്ടോഷൂട്ട്; ഒറ്റ ഫ്രെയിമില്‍ നാല് 'ഗര്‍ഭിണി'കള്‍
ഗർഭകാലത്തെ മറ്റേർണിറ്റി ഷൂട്ട് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡ് ആണ് . മറ്റേർണിറ്റി ഷൂട്ടിൽ വ്യത്യസ്തമായ ചിത്രം പങ്കുവെച്ച് കൈയടി നേടുകയാണ് ആത്രേയ ഫോട്ടോഗ്രഫി എന്ന വെഡ്ഡിങ് ഫോട്ടോഗ്രഫി ടീം. ഒരു കുടുംബമൊന്നാകെ ഒരുമിച്ചെത്തിയ മറ്റേണിറ്റി ഫോട്ടോഷൂട്ട് ആപ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡ് ആയികൊണ്ടിരിക്കുന്നത് . മുണ്ടക്കയം സ്വദേശിയായ ജിബിന്റേയും ചിഞ്ചുവിന്റേയും മറ്റേണിറ്റി ഫോട്ടോഷൂട്ടിനൊപ്പമാണ് ഇരുവരുടേയും മാതാപിതാക്കളും മുത്തച്ഛനും മുത്തശ്ശിയും ഒത്തുചേര്‍ന്നത്.
ജിബിന്റെ മുത്തച്ഛനായ പി.സി ജോര്‍ജ് എന്ന കുഞ്ഞൂട്ടി, ഭാര്യ ചിന്നമ്മ എന്നിവരില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. പിന്നീട് ജിബിന്റെ അച്ഛനേയും അമ്മയേയും കാണിക്കുന്നു. അതിനുശേഷം ക്യാമറ ചിഞ്ചുവിന്റെ മാതാപിതാക്കളിലെത്തുന്നു. അവസാനം ജിബിനും ചിഞ്ചുവും ഫ്രെയിമിലെത്തുന്നു.
പിന്‍ഗാമി എന്ന പേരിലാണ് ആത്രേയ വെഡ്ഡിങ് സ്റ്റോറീസ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഒരു കുടുംബം മുഴുവന്‍ ഒത്തുകൂടിയ ഫോട്ടോഷൂട്ടാണിതെന്നും അവര്‍ ക്യാപ്ഷനില്‍ പറയുന്നുണ്ട്. നിഥിന്‍ റോയിയാണ് ക്യാമറ ചെയ്തത്. രണ്ട് ദിവസം മുമ്പ് പങ്കുവെച്ച ഈ റീല്‍ ഇതുവരെ മുപ്പത് ലക്ഷം പേര്‍ കണ്ടു. വ്യത്യസ്തമായ ആശയത്തെ അഭിനന്ദിച്ച് നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇത് കണ്ടപ്പോള്‍ മനസില്‍ വല്ലാത്തൊരു സന്തോഷമെന്നും ഇതാണോ ഫാമിലി പ്ലാനിങ് എന്നുമെല്ലാം ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.
നേരത്തേയും ആത്രേയ ഫോട്ടോഗ്രഫിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ പങ്കുവെച്ചിരുന്നു. വിവാഹം കഴിഞ്ഞ് 58 വര്‍ഷങ്ങള്‍ക്കുശേഷം മുത്തച്ഛന്റേയും മുത്തശ്ശിയുടേയും വിവാഹ ഫോട്ടോഷൂട്ടും ജിബിന്‍ ചെയ്തിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഗാന്ധിജിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ മഹാത്മാവിന് ആദരമര്‍പ്പിച്ച് ജിബിന്‍ ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. മുത്തച്ഛനെ ഗാന്ധിയാക്കിയായിരുന്നു ചിത്രങ്ങള്‍ പകര്‍ത്തിയത്. .