കുണ്ടന്നൂരില്‍ വന്‍ വിദേശ മദ്യവേട്ട; 150 കുപ്പി ചാക്കില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

google news
liquor

കുണ്ടന്നൂരില്‍ വന്‍ വിദേശ മദ്യവേട്ട. 75 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യമാണ് വടക്കാഞ്ചേരി പൊലീസ് പിടിച്ചെടുത്തത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് മദ്യവേട്ട നടത്തിയത്. വടക്കാഞ്ചേരി സിഐ റിജിന്‍ എം തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കുണ്ടന്നൂരില്‍ നിന്നും വീട്ടില്‍ സൂക്ഷിച്ച നിലയില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം പിടികൂടിയത്.

കുണ്ടന്നൂര്‍ മേക്കാട്ടുകുളം കൊച്ചു പോളിന്റെ വീടിനു മുന്നിലുള്ള പറമ്പിന്‍ ചാക്കിലാക്കി കുഴിച്ചിട്ട നിലയിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. അര ലിറ്ററിന്റെ 150 ബോട്ടില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമാണ് പൊലീസ് കണ്ടെടുത്തത്.

ഒന്നാം തീയതി ബീവറേജുകളും ബാറുകളും അവധിയായതിനാലും, ലോക്‌സഭാ തെരഞ്ഞെടുപ്പ് റിസള്‍ട്ട് മുന്‍ നിര്‍!ത്തിയും അനധികൃതവിപണനം നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന മദ്യമാണെന്നാണ് പൊലീസ് പറയുന്നത്. പിടി കൂടാനായി എത്തിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു. നേരത്തേ ന്യൂ ഇയര്‍ ലക്ഷ്യമിട്ട് വില്‍ക്കാനായി സൂക്ഷിച്ചിരുന്ന മദ്യം ഇയാളില്‍ നിന്നും പൊലീസ് പിടി കൂടിയിരുന്നു.

Tags