മസാല ബോണ്ട്; ഇഡി സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

google news
high court

മസാല ബോണ്ടിലെ ഫെമ നിയമ ലംഘനം പരിശോധിക്കുന്ന ഇഡി സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കിഫ്ബിയും മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസകും നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. 

പുതിയ സമന്‍സ് അയച്ചതില്‍ ഇ ഡി ഇന്ന് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയേക്കും. കിഫ്ബി നല്‍കിയ രേഖകളുടെ അടിസ്ഥാനത്തിലാണ് പുതിയ സമന്‍സ് എന്നാണ് ഇഡി നല്‍കിയ പ്രാഥമിക വിശദീകരണം.

13ന് ഹാജരാകണമെന്ന് കാട്ടി ഇഡി ഡോ. ടി എം തോമസ് ഐസകിന് പുതിയ സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍ തോമസ് ഐസക് ഇതുവരെ ഹാജരായിട്ടില്ല. ഇഡിക്ക് മുന്നില്‍ ഹാജരാകേണ്ടതില്ലെന്നാണ് തോമസ് ഐസകിന്റെ നിലപാട്. ഇഡി ആവശ്യപ്പെട്ട കൂടുതല്‍ രേഖകള്‍ നല്‍കാന്‍ കിഫ്ബി സാവകാശം തേടിയിരുന്നു. സാങ്കേതിക കാരണങ്ങളാലാണ് സാവകാശം വേണമെന്ന് അറിയിച്ചത്.

Tags