വിവാഹാഭ്യർത്ഥന നിരസിച്ചു : വിദ്യാർത്ഥികളുടെ മുന്നിൽവച്ച് അധ്യാപികയെ യുവാവ് കുത്തിക്കൊന്നു
Nov 20, 2024, 15:20 IST
ചെന്നൈ: ചെന്നൈയിൽ ക്ലാസ് മുറിയിൽ കയറി വിദ്യാർത്ഥികളുടെ മുന്നിൽവച്ച് അധ്യാപികയെ യുവാവ് കുത്തിക്കൊന്നു. വിവാഹാഭ്യർത്ഥന നിരസിച്ചതിനാണ് അധ്യാപികയെ പ്രതി ക്രൂരമായി കൊലപ്പെടുത്തിയത്. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ എം മദനെ പോലീസ് അറസ്റ്റ് ചെയ്തു.
ക്ലാസിൽ കുട്ടികളെ പഠിപ്പിക്കുന്നതിനിടെ കൈയ്യിൽ കത്തിയുമായി എത്തിയ പ്രതി അധ്യാപികയുടെ കഴുത്തിൽ കുത്തുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ രമണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.