വിവാഹ വാഗ്ദാനം നൽകി പതിനേഴുകാരിയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ
arrested

നെടുമങ്ങാട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പോലീസ് പിടിയിൽ. ആനാട് നെട്ടറക്കോണം സ്വദേശി രാഹുലിനെയാണ് (27) നെടുമങ്ങാട് പോലീസ് പിടികൂടിയത്.വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ പാർപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. ഒളിവിൽ പാർപ്പിച്ചതിന് രാഹുലിൻറെ ബന്ധുവായ വൈക്കം ചെമ്മനത്തുകര പാട്ടത്തിൽ ബിജുവിനെയും (50) പോലീസ് അറസ്റ്റ് ചെയ്തു.

നെടുമങ്ങാട് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ സി.ഐ എസ്. സതീഷ്‌കുമാർ, എസ്.ഐമാരായ സൂര്യ, ഭുവനചന്ദ്രൻ, എ.എസ്.ഐ നൂറുൽ ഹസൻ, എസ്.സി.പി.ഒ റിയാസ്, സി.പി.ഒമാരായ ശരത്ത്, ഉണ്ണിക്കൃഷ്ണൻ, അഖിൽ, അനീഷ്, സുനിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
 

Share this story